Skip to content
  • തൈക്കാട് , തിരുവനന്തപുരം
  • +91 8078920247 [email protected]
  • facebook
  • twitter
  • linkedin

Malayalam Mission

മലയാളം മിഷൻ

Ticket Booking

Select Language

  • ഹോം
  • മലയാളം മിഷന്‍
    • മലയാളം മിഷനെക്കുറിച്ച്
    • ലക്ഷ്യങ്ങള്‍
    • നാൾവഴികൾ
  • പഠനകേന്ദ്രങ്ങൾ
  • പാഠ്യപദ്ധതി
  • നമ്മുടെ നാട്
  • വിനിമയം

ലക്ഷ്യങ്ങള്‍

  • Home
  • ലക്ഷ്യങ്ങള്‍

1) ലോകമെമ്പാടുമുള്ള പ്രവാസിമലയാളികളുടെ സഹകരണത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥലങ്ങളില്‍ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും മേല്‍നോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.

2) പ്രവാസിമലയാളി കുട്ടികളുടെ ആവശ്യാനുസരണം മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പരിചയിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ, ഹയര്‍ ഡിപ്ളോമ, സീനിയര്‍ ഹയര്‍ ഡിപ്ളോമ തുടങ്ങിയ വിവിധ കോഴ്സുകള്‍ ആരംഭിക്കുക.

3) വിവിധ കോഴ്സുകള്‍ക്കായി പാഠ്യപദ്ധതിയും, പാഠപുസ്തകങ്ങളും, കൈപ്പുസ്തകങ്ങളും മറ്റ് ദൃശ്യ-ശ്രാവ്യ പഠന സാമഗ്രികളും തയാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക.

4) പഠന കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക.

5) കേരളത്തിലെ സാംസ്കാരിക ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് അവസരം നല്‍കുക.

6) സംഘത്തെ സര്‍ക്കാര്‍ ഏല്‍പ്പിച്ചേക്കാവുന്ന അപ്രകാരമുള്ള മറ്റ് കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുക.

7) പ്രവാസിമലയാളികളുടെ കുട്ടികള്‍ക്ക് മലയാള ഭാഷയും കേരള സംസ്കാരവും പരിചയപ്പെടുവാന്‍ അവസരം നല്‍കുക.

8) മലയാള ഭാഷയുടെയും കേരള സംസ്കാരത്തിന്റെയും സംരക്ഷണവും പോഷണവും ഉറപ്പുവരുത്തുക.

9) മലയാള ഭാഷ തെറ്റുകൂടാതെ പറയുവാനും എഴുതുവാനും വായിക്കുവാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.

10) കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് മലയാള ഭാഷാപഠനം പ്രയോജനപ്പെടുത്തുക.

11) പ്രവാസിമലയാളികളുടെ കുട്ടികള്‍ക്ക് മലയാള സാഹിത്യ പ്രതിഭകളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ സര്‍ഗവാസനകള്‍ പോഷിപ്പിക്കുന്നതിനും മലയാള ഭാഷയിലൂടെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവസരങ്ങള്‍ ലഭ്യമാക്കുക.

12) മലയാള സാഹിത്യത്തിന്റെ ഉത്ഭവ വികാസ പരിണാമങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുക.

13) കേരളത്തെ സംബന്ധിക്കുന്ന പൊതുവിജ്ഞാനം കുട്ടികള്‍ക്ക് ലഭ്യമാക്കുക.

14) കേരളത്തിലെ ചരിത്രസ്മാരകങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും സംബന്ധിക്കുന്ന നേരിട്ടുള്ള അറിവ് ലഭിക്കുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭ്യമാക്കുക.

15) ആധുനിക സാങ്കേതിക വിദ്യയുമായി മലയാള ഭാഷയെ കൂട്ടിയിണക്കുന്നതു കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക.

16) ഭാഷാപ്രേമവും ദേശസ്നേഹവും വളര്‍ത്തി മലയാള ഭാഷയുടെ സര്‍വതോമുഖമായ വികാസത്തിന്  പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക.

17) മുകളില്‍ പറഞ്ഞ ഉദ്ദേശ്യങ്ങള്‍ക്ക് സഹായകവും സാന്ദര്‍ഭികവുമായേക്കാവുന്ന മറ്റു കാര്യങ്ങള്‍ ചെയ്യുക.

About Us

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക കാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാറിന്റെ സംരംഭമാണ് മലയാളം മിഷൻ.

read more

Quick Links

  • Home
  • വിനിമയം

Locate us

Contact Details

ആർട്ടെക്‌ മീനാക്ഷി പ്ലാസ,
അരിസ്റ്റോ , തൈക്കാട് ,
തിരുവനന്തപുരം ,കേരളം 695 014

ഫോൺ : 91 8078920247
ഇ-മെയിൽ : [email protected]

 

 

Copyright © 2025.@ Malayalam Mission All rights reserved. Designed and Maintained by CDIT
Skip to content
Open toolbar Accessibility Tools

Accessibility Tools

  • Increase TextIncrease Text
  • Decrease TextDecrease Text
  • GrayscaleGrayscale
  • High ContrastHigh Contrast
  • Negative ContrastNegative Contrast
  • Light BackgroundLight Background
  • Links UnderlineLinks Underline
  • Readable FontReadable Font
  • Reset Reset