slide 1
slide 1
Image Slide 2
Kerala
Dental Council
Image Slide 2
Kerala
Dental Council
previous arrow
next arrow

 

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. സ്വന്തം നാട്ടില്‍ നിന്നും മലയാള ഭാഷയില്‍ നിന്നും അകന്ന് വിവിധ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് പ്രവാസിമലയാളികള്‍. അതുകൊണ്ടുതന്നെ വീട്ടിലൊഴികെയുള്ളിടത്തെല്ലാം ഹിന്ദിയോ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ അവര്‍ക്ക് ഉപയോഗിക്കേണ്ടിവരുന്നു. ജന്മനാടിനോടും മാതൃഭാഷയോടുമുള്ള കാല്‍പ്പനികവും ഗൃഹാതുരത്വം നിറഞ്ഞതുമായ അഭിനിവേശമാണ് ഇവരില്‍ മക്കളെ മലയാളം പഠിപ്പിക്കണമെന്ന ആഗ്രഹമുണര്‍ത്തിയത്.

മാതൃഭാഷയും സംസ്‌കാരവുമായുള്ള സവിശേഷബന്ധം നിലനിര്‍ത്താനും വരും തലമുറകളിലേക്ക് അത് പകര്‍ന്നുകൊടുക്കാനുള്ള ആഗ്രഹവും നിമിത്തം വളരെ ലളിതമായ വിധത്തില്‍ മലയാള ഭാഷ പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലയിടത്തും സംഘടിതമായും അല്ലാതെയും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് ഒരു ഏകീകൃത രൂപമോ ഘടനയോ ഉണ്ടായിരുന്നില്ല. വിവിധ മലയാളി സംഘടനകളുടെ പങ്കാളിത്തത്തോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.

പ്രധാന അറിയിപ്പുകൾ

NEWS

EVENTS

നമ്മുടെ നാട്

മലയാളം മിഷന്‍

മലയാള പഠനം

മലയാളം മിഷൻ കോഴ്‌സുകൾ

നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നത്.

വിദ്യാർത്ഥികൾക്കുള്ള കോഴ്‌സ് രജിസ്‌ട്രേഷൻ

വിദ്യാർത്ഥികൾ ഈ ലിങ്കിലൂടെ പഠനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് രജിസ്റ്റർ ചെയ്യുക

http://mami.kerala.gov.in

ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളിലും വിദേശത്തും നിരവധി പഠനകേന്ദ്രങ്ങൾ മലയാളി സംഘടനകളുമായി ചേർന്നുകൊണ്ട് മലയാളം മിഷൻ നടത്തുന്നു. ഇന്ത്യയിൽ ഡൽഹി, ബെംഗളൂരു, ചെന്നൈ എന്ന 3 ചാപ്റ്ററുകൾക്ക് കീഴിലാണ് മറ്റ് പഠനകേന്ദ്രങ്ങൾ ഉൾപ്പെടുന്നത്.

 

 

 

 

 

Video and Photogallery

KADALUNDI-VALLIKUNNU COMMUNITY RESERVE

Online

Registration

Places of Interest near KVCR

Explore the nearby attractions in KVCR and make it memorable. Enjoy the Biodiversity, Waterfalls and other popular destinations near by.

CHALIYAM THOPPU

ITTI ACHYUTHAN MEMORIAL HORTHOOSE MALABARICUS SASYA SARVASWAM, CHALIYAM

BEYPORE BEACH

THUSHARAGIRI WATERFALLS