മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും ഈ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം. ആഴ്ചയിൽ 2-3 മണിക്കൂറാണ് ക്ലാസുകൾ ഉണ്ടാകുക.

കാലാവധി: 2 വർഷം

പാഠ്യപദ്ധതി പ്രസ്താവനകള്‍

 1. ഔപചാരികമായും അനൗപചാരികമായും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
 2. കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ചുകൊണ്ട് സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
 3. ഒരു സംഭവം, വസ്തു, വ്യക്തി തുടങ്ങിയവയെക്കുറിച്ചുള്ള വിവരണങ്ങള്‍ കേള്‍ക്കുന്നതിന്, പറയുന്നതിന്, എഴുതുന്നതിന്
 4. വിവിധ ആശയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന്
 5. ലഘുവിവരണങ്ങള്‍, കഥകള്‍, പാട്ടുകള്‍ തുടങ്ങിയവ വായിച്ച് പദങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന്
 6. ലഘുകവിതകള്‍, പാട്ടുകള്‍, വായ്ത്താരികള്‍ എന്നിവ ഒറ്റയ്ക്കും കൂട്ടായും ഈണത്തില്‍ ചൊല്ലുന്നതിന്, ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്
 7. നാടന്‍പാട്ടുകള്‍, കവിതകള്‍, കഥകള്‍, പരിചിതമായ സന്ദര്‍ഭങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ റോള്‍പ്ലേ നടത്തുന്നതിന്
 8. കഥകള്‍ കേട്ട് ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്, പറയുന്നതിന്
 9. താളങ്ങള്‍ക്കനുസൃതമായി ശരീരചലനങ്ങള്‍ സാധ്യമാകുന്ന കളികളിലേര്‍പ്പെടുന്നതിന്
 10. പരിചിതമായ കഥകളെ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിന്
 11. ലഘുനാടകങ്ങള്‍ കണ്ട് ആസ്വദിക്കുന്നതിന്
 12. ലഘുവാക്യങ്ങളില്‍ കുറിപ്പുകള്‍, കത്തുകള്‍ എന്നിവ എഴുതുന്നതിന്
 13. നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷര്‍ എന്നിവ വായിച്ച് പദങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന്
 14. പോസ്റ്ററുകള്‍ തയാറാക്കുന്നതിന്
 15. പട്ടികകള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്, തയാറാക്കുന്നതിന്
 16. പത്രവാര്‍ത്തകള്‍ വായിക്കുന്നതിന്, എഴുതുന്നതിന്
 17. കടങ്കഥ, പഴഞ്ചൊല്ലുകള്‍, പദങ്ങള്‍, വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഭാഷാകേളികളിലേര്‍പ്പെടുന്നതിന്
 18. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍, പദങ്ങള്‍, ലഘു വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ച് പതിപ്പുകള്‍ തയാറാക്കുന്നതിന്
 19. ഭാഷ, ചരിത്രം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ലഘു പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്നതിന്
 20. റോള്‍പ്ലേ, മൂകാഭിനയം, ലഘുനാടകങ്ങള്‍ എന്നിവയില്‍ പങ്കാളികളാകുന്നതിന്
 21. ക്ലാസില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കുന്നതിന്
 22. മലയാളസിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ കാണുന്നതിനും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേര്‍പ്പെടുന്നതിനും
 23. മലയാള സിനിമാഗാനങ്ങള്‍ കേട്ട് ആസ്വദിക്കുന്നതിന് വിലയിരുത്തുന്നതിന്
 24. സാഹിത്യസമാജത്തില്‍ പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും
 25. പഠനയാത്രകളിലൂടെ വിവരശേഖരണം നടത്തുന്നതിന,് ലഭ്യമായ വിവരങ്ങള്‍ വിവിധ രീതികളില്‍ പ്രകടിപ്പിക്കുന്നതിന്
 26. ടെലിവിഷനിലൂടെ മലയാളം പരിപാടികള്‍ കണ്ട് ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
 27. ദിനാചരണങ്ങളില്‍ പങ്കാളികളായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന്